ലക്നൗ : പേരും ,മതവും മാറ്റി പറഞ്ഞ് ഹിന്ദുപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവ് . 2017 ലാണ് സംഭവം . ജൂഹി പോലീസ് സ്റ്റേഷൻ പരിധിയിലെ കുച്ചി ബസ്തിയിൽ താമസിക്കുന്ന ജാവേദ് എന്ന യുവാവാണ് ഹിന്ദുവാണെന്ന് അവകാശപ്പെട്ട് യുവതിയെ പ്രണയക്കെണിയിൽപ്പെടുത്തിയത് . തന്റെ പേര് മുന്ന എന്നാണ് യുവാവ് പെൺകുട്ടിയോട് പറഞ്ഞത് .
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി , ഒരുമിച്ച് കഴിയാനും നിർബന്ധിച്ചു. മകളെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ജൂഹി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പിറ്റേന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ കണ്ടെടുത്തുകയും ചെയ്തു.
കേസിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോസ്കോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു . ബലാത്സംഗകുറ്റവും ചുമത്തിയിരുന്നു. തുടർന്നാണ് കോടതി പ്രതിയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചത് . 30,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ തുകയിൽ 20,000 ഇരയ്ക്ക് നൽകും.
Comments