വ്യക്തിവിരോധം തീർക്കാൻ മകളെ കൊണ്ട് വ്യാപാരിക്കെതിരെ പീഡന പരാതി നൽകിച്ച് എസ്‌ഐ; വ്യാജമെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യക്തിവിരോധം തീർക്കാൻ മകളെ കൊണ്ട് വ്യാപാരിക്കെതിരെ പീഡന പരാതി നൽകിച്ച് എസ്‌ഐ; വ്യാജമെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 10:18 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ് ഐയുടെ മകൾ നൽകിയ പീഡനപരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് എസ്‌ഐ മകളെ കൊണ്ട് വ്യാജ പീഡനപരാതി നൽകിച്ചത്. പോക്‌സോ കേസ് ആയതിനാൽ എസ്‌ഐയുടേയും മകളുടേയും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു കേസിന് ആസ്പദമായ സംഭവം. പയ്യന്നൂരിൽ പെരുമ്പയിലെ ബേക്കറിയിൽ നിന്ന് കേക്ക് വാങ്ങാൻ എസ്‌ഐ എത്തിയിരുന്നു. സമീപത്തുള്ള ടയർ സർവീസ് കടയുടെ മുന്നിലാണ് ഇയാൾ വാഹനം നിർത്തിയിട്ടത്. എന്നാൽ സർവീസിന് എത്തുന്ന വാഹനങ്ങൾക്ക് കടയിലേക്ക് കയറാൻ ബുദ്ധിമുട്ട് ആയതിനാൽ കടയുടെ മുന്നിൽ നിന്ന് കാർ മാറ്റിയിടണമെന്ന് സ്ഥാപനത്തിന്റെ മാനേജരായ ഷമീം ആവശ്യപ്പെട്ടു.

വൈകിട്ട് യൂണിഫോമിൽ എത്തിയ എസ്‌ഐ കൊറോണ പ്രോട്ടോക്കോളിന്റെ പേരിൽ കേസെടുക്കുമെന്ന് പറഞ്ഞ് ഷമീമിനെ ഭീഷണിപ്പെടുത്തി. ഇതോടെ ഷമീം എസ്‌ഐക്കെതിരെ എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസുകാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയാളെ സ്ഥലം മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമീമിനെതിരെ 16കാരിയായ സ്വന്തം മകളെ കൊണ്ട് എസ്‌ഐ വ്യാജപീഡന പരാതി നൽകിച്ചത്.

താൻ കേക്ക് വാങ്ങാൻ പോയപ്പോൾ വാഹനത്തിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു പരാതി. സംഭവം കേസായതോടെ ഷമീം എസ്പിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും, വ്യാജപീഡന പരാതിയാണെന്ന് അറിയിക്കുകയും ചെയ്തു. എസ്പി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഷമീമിനെതിരായ പീഡനപരാതി വ്യാജമാണെന്ന് ഡിവൈഎസ്പി മനോജ്കുമാർ റിപ്പോർട്ട് നൽകിയത്. വ്യാജപീഡന പരാതി നൽകിയ എസ്‌ഐക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനം വന്നിട്ടില്ല.

Tags: sub inspectorkerla police
Share
Tweet
SendShare

More News from this section

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

Latest News

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies