കോട്ടയം: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കോട്ടയം കൊടുമ്പിടി മാക്കുന്നേൽ സുദീപ് സന്തോഷ്(25)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
പ്രണയത്തിൽ നിന്നും വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിന്മാറിയതോടെ യുവതി പാലാ എസ്എച്ച്ഒ കെ.പി ടോംസണ് പരാതി നൽകി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സുദീപ് മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments