പലരീതിയിൽ ലോകറെക്കോഡുകൾ സ്വന്തമാക്കുന്നവരെക്കുറിച്ച് നാം കേൾക്കാറുണ്ട്.അവയിൽ പലതും മൂക്കത്ത് വിരൽവെച്ച് പോകുന്നതും നെഞ്ചടപ്പിക്കുന്നതുമായ രീതിയിലുള്ള പ്രകടനങ്ങളാണ്.അത്തരമൊരു പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ മനം കവർന്ന് സഹോദരൻമാർ നടന്നുകയറിയത് ലോകറെക്കോഡിലേക്കാണ്.
അങ്ങനെ വെറുതെ അല്ല നടന്നുകയറിയത്. തലയിൽ തലകുത്തിനിന്നാണ് സഹോദരങ്ങൾ ലോകറെക്കോഡ് നേടിയത്. ഒരാളുടെ തലയിൽ മറ്റൊരാൾ തലകുത്തിനിന്നശേഷം കാലുകളും കൈകളും ബാലൻസ് ചെയ്യും.ഇതേസമയം നിലത്ത് നിൽക്കുന്ന ആൾ പടികൾ കയറും. ഈ രീതിയിൽ100 പടികളാണ് സഹോദരൻമാർ നടന്നുകയറിയത്.അതും കേവലം 53 സെക്കന്റ് മാത്രമെടുത്തുകൊണ്ട്. വിയറ്റ്നാമീസ് സഹോദരൻമാരാണ് ഈ സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് റെക്കോഡ് ബുക്കിൽ തങ്ങളുടെ പേര് ചേർത്തത്.
37 കാരനായ ജിയാങ് ക്വോക് കോയും 32 കാരനായ ജിയാങ് ക്വോക് എൻഗിപ്പുമാണ് സാഹസികതാരങ്ങൾ.ഈ കഴിഞ്ഞ 23 ന് സ്പെയിനിലെ സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു ഇരുവരുടേയും സാഹസിക അഭ്യാസം.
2018 ൽ പെറുവിയിൻ അ്രോബാറ്റുകളായ പാബ്ലോ നൊനാറ്റോ പാണ്ഡുറോയും ജോയൽ യെയ്കേറ്റ് സാവേന്ദ്രയും സൃഷ്ടിച്ചറെക്കോഡ് ഈ വർഷത്തെ മികച്ച പ്രകടനംകൊണ്ട് അവർക്ക് തകർക്കാനായി. 2016 ൽ ഈ വിയറ്റ്നാം സഹോദരൻമാർ തീർത്ത റെക്കോഡാണ് അന്ന് പെറുവിയൻ അക്രോബാറ്റുകൾ തകർത്തത്.2016 ൽ 90 പടികൾ 52 സെക്കൻഡുകൊണ്ടാണ് ഇരുവരും താണ്ടിയത്.
ഇരുവരുടേയും പ്രകടനം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.വർഷങ്ങളുടെ കഠിനപരിശ്രമത്തിന്റെ ഫലമാണ് ഇത്തരമൊരു അപൂർവ്വ നേട്ടം സ്വന്തമാകാൻ കാരണമായത്.ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കഠിനപരിശീലനത്തിനിടയ്ക്ക് മാനസികസമ്മർദ്ദം ഇരുവരെയും വേട്ടയാടിയിരുന്നു.ഇതെല്ലാം തരണംചെയ്താണ് ഇരുവരും റെക്കോഡ് സ്വന്തമാക്കിയത്.
https://www.facebook.com/TV8it/videos/358730898025500/
90 പടികളുള്ള കത്തീഡ്രലിന് ഇരുവരുടേയും അഭ്യാസപ്രകടനത്തിന് മുൻപായി 10 പടികൾ കൂടി ചേർക്കുകയായിരുന്നു.പുതിയപടികൾ പഴയവയേക്കാൾ ഏറെ വ്യത്യസ്തമായിരുന്നു.ഉയരവും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും വ്യത്യസ്തമായതിനാൽ പുതുതായി നിർമ്മിച്ച പടികൾ കയറാനായിരുന്നു അധികം പരിശീലനം വേണ്ടിവന്നിരുന്നതെന്ന് സഹോദരൻമാർ വ്യക്കമാക്കി.
















Comments