മലപ്പുറം: ഹിന്ദു വംശഹത്യയ്‌ക്ക് നേതൃത്വം നല്‍കിയ മാപ്പിള കലാപകാരി വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര പോരാളിയാക്കിയും രാജ്യത്തിനായി ജീവന്‍ ത്യജിച്ചവീരസവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ ആളെന്നും പരാമര്‍ശിച്ചാണ് പിണറായിയുടെ പ്രീണനം. മലപ്പുറം തിരൂരില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് മാപ്പിള കലാപമെന്ന പേരില്‍ നടന്ന ഹിന്ദു വംശഹത്യയെ പിണറായി വിജയന്‍ വീണ്ടും വെള്ളപൂശിയത്.
അതെ സമയംമാപ്പിള കലാപ സമയത്ത് തെറ്റായ രീതികളുണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും പിണറായി പരോക്ഷമായി പരാമര്‍ശിച്ചു. അമേരിക്കന്‍സാമ്രാജ്യത്വമാണ് മുസ്ലിം തീവ്രവാദം വളര്‍ത്തിയതെന്നും പിണറായി.
താലിബാനുമായി ചര്‍ച്ച നടത്തിയാണ് അമേരിക്ക പിന്‍വാങ്ങിയത്. ജനാധിപത്യത്തെ തകര്‍ക്കുകയാണ് ലോകത്തിന് അമേരിക്ക നല്‍കിയസംഭാവന. താലിബാനെ ഭരണം ഏല്‍പ്പിച്ചത് അമേരിക്കയാണെന്നും പിണറായി.

കേരളത്തില്‍ തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടും മുസ്ലീം ലീഗ് ഏറ്റെടുത്തു.അത് തുറന്നു കാട്ടുന്നവരെ ചെറുക്കാന്‍ ശ്രമിക്കുന്നു. ലീഗിന്റെ തീവ്രവാദത്തിനും മതസ്പര്‍ദ്ധ വളര്‍ത്തുന്ന നീക്കങ്ങള്‍ക്കെതിരെയും അവര്‍ക്കുള്ളിലുള്ള സമാധാന കാംക്ഷികള്‍ രംഗത്തു വരണമെന്നും പിണറായി പറഞ്ഞു.
നാടിന്റെ വികസനം നടപ്പാക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും പദ്ധതി നടപ്പാക്കുമ്പോള്‍ ആര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ അതെല്ലാം പരിഹരിക്കുമെന്നും പിണറായി പറഞ്ഞു.വികസനം എന്നത് ഇന്നുള്ളിടത്ത് തറച്ചു നില്‍ക്കലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ലെന്നും ബിജെപിയുടെ ബീടീം ആവാനാണ് കോണ്‍ഗ്രസിനോട് രാഹുലിന്റെ ആഹ്വാന മെന്നും പിണറായി പറഞ്ഞു. ബിജെപി അധികാരത്തിലേറുന്നത് മറ്റൊന്നുപോലെയല്ല, അവര്‍ ആര്‍എസ്എസ് നയം നടപ്പാക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിനു പകരം പ്രസിഡന്‍ഷ്യല്‍ ഭരണം വേണമെന്നാണ് ആര്‍എസ്എസ് നയം. ഫെഡറല്‍ സംമ്പ്രദായത്തെ തകര്‍ക്കലാണ് ബിജെപി ലക്ഷ്യമെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു
















Comments