കൊച്ചി;നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്.പ്രഖ്യാപന ദിവസം മുതൽക്ക് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്.
2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ഈ വർഷം മാർച്ച് 24നായിരുന്നു. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളിൽ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവൻ ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ആരാധകരെ ആശങ്കയിലാക്കി മറ്റൊരു വാർത്ത കൂടി പ്രചരിക്കുകയാണ്.ബറോസിൽ നിന്ന് നടൻ പൃഥിരാജ് പിൻമാറിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് ചിത്രത്തിൽ നിന്നും പൃഥ്വി പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചിത്രത്തിൽ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹൻലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
നിലവിൽ ഷാജി കൈലാസ് ചിത്രം കടുവയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്വി. ശേഷം ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കുമെന്നുമാണ് വിവരം. ശാരീരികമായ മാറ്റങ്ങൾ വേണ്ടി വരുന്ന ചിത്രമായതിനാൽ ആടുജീവിതത്തിനായി കൂടുതൽ സമയം മാറ്റിവെക്കേണ്ടി വരുമെന്നും ഇതാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറുന്നതെന്നുമാണ് റിപ്പോർട്ട്. അതേ സമയം പൃഥിയോ മോഹൻലാലോ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ വിശ്വസിക്കില്ലെന്നാണ് ഇരുതാരങ്ങളുടേയും ആരാധകർ പറയുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോ ടീസർ പുറത്ത് വിട്ടിരുന്നു.മോഹൻലാലിനെക്കൂടാതെ സന്തോഷ് ശിവൻ, ആൻറണി പെരുമ്പാവൂർ തുടങ്ങി അണിയറക്ക് പിറകിൽ അണിനിക്കുന്നവരും ടീസറിലെത്തുന്നു. ആക്ഷൻ പറഞ്ഞ് സ്‌ക്രീനിലെത്തി ഒടുവിൽ കട്ട് പറഞ്ഞ് റീടേക്ക് പറയുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം.
Comments