ഉക്രൈന്‍: ഉക്രെയ്‌നുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നത് ബന്ധങ്ങള്‍ പൂര്‍ണമായി തകരാന്‍ ഇടയാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി.യുഎസിന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ വ്യാഴാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഉപരോധം ഭീമാബദ്ധമായിരിക്കുമെന്നാണ് പുട്ടിന്റെ മുന്നറിയിപ്പ്.
അതേ സമയം ഉക്രൈനിലെ ഏത് അധിനിവേശത്തിനും യുഎസും സഖ്യകക്ഷികളും ശക്തമായി പ്രതികരിക്കുമെന്ന് ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ്പുടിനോട് പറഞ്ഞു, ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടര്‍ന്നു. ഈ മാസം ഇതു രണ്ടാം തവണയാണ്
സംഭാഷണം തുടരുന്നത്.
ഉക്രെയ്ന്‍ ആക്രമണത്തിനിരയായാല്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധംഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് പുടിനെ ഭീഷണിപ്പെടുത്തി. വഷളായിത്തുടങ്ങിയ റഷ്യ – അമേരിക്ക ബന്ധം പാശ്ചാത്യ രാജ്യങ്ങളില്‍ വലിയആശങ്കയാണ്‌സൃഷ്ടിച്ചത്.
എന്നാല്‍ ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് റഷ്യയുടെ നിലപാട്.
അതെ സമയം റഷ്യന്‍ സൈനികര്‍ ഉക്രൈനില്‍ സൈനികാഭ്യാസ പ്രകടനം നടത്തുന്നു. സ്വന്തം മണ്ണില്‍സൈന്യത്തെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് റഷ്യ.
പരസ്പരമുള്ള മുന്നറിയിപ്പുകള്‍ ഇരു രാജ്യങ്ങളും മുന്നോട്ടു വച്ചെങ്കിലും
വലിയ ആശങ്കയിലേക്ക് പ്രശ്‌നം വഴിമാറില്ലെന്ന്‌റഷ്യന്‍ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ഭാവി ചര്‍ച്ചകള്‍ക്ക് ഇത് ഒരു നല്ല സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവാത്ത സാഹചര്യത്തില്‍ മാത്രമെ സംഭാഷണ വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാവൂ എന്ന് പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ചു,
യുഎസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ അടുത്ത മാസം ജനീവയില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തും, യുക്രൈന്റെ കാര്യത്തില്‍നയതന്ത്ര പരിഹാരമാണ് റഷ്യയുടെ ഭാഗത്തുനിന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം കാലങ്ങളായി തുടരുകയാണ്. 2014-ല്‍, റഷ്യ ഉക്രെയ്‌നിന്റെ ക്രിമിയന്‍ പെനിന്‍സുല പിടിച്ചടക്കി, പോരാട്ടങ്ങളില്‍ ഏകദേശം 14,000 പേര്‍ കൊല്ലപ്പെട്ടു.സൈന്യം വീണ്ടും ഉക്രെയ്‌നിലേക്ക് കടന്നാല്‍ കടുത്ത സാമ്പത്തിക ഉപരോധം പ്രതീക്ഷിക്കുമെന്ന് വാഷിംഗ്ടണും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.
Comments