ഒമിക്രോണിനെ ചെറുക്കാൻ തുണി മാസ്‌കിന് കഴിയില്ലെന്ന് മുന്നറിയിപ്പ്; പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ടത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒമിക്രോണിനെ ചെറുക്കാൻ തുണി മാസ്‌കിന് കഴിയില്ലെന്ന് മുന്നറിയിപ്പ്; പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 11:07 am IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടും ഇന്ന് ഒമിക്രോൺ ഭീതിയിലാണ്. കൊറോണയുടെ മറ്റ് ഏത് വകഭേദത്തെ അപേക്ഷിച്ചും അതിവേഗമാണ് ഒമിക്രോൺ പടരുന്നത്. ഇന്ത്യയിലും ഒമിക്രോൺ അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണവും ആശങ്കയും ഉയരുന്നുണ്ടെങ്കിലും ആരും കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നില്ല എന്നതാണ് സത്യം. കൊറോണയെ പ്രതിരോധിക്കാൻ മാസ്‌ക് ഇന്ന് ഒരു അവശ്യ ഘടകമാണെന്നതിൽ തർക്കമില്ല. എന്നാൽ തുണി കൊണ്ടുള്ള മാസ്‌കുകൾക്ക് ഒമിക്രോൺ പോലെ അതിവ്യാപന ശേഷിയുള്ള വൈറസിനെ തടയാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഫാഷൻ ഉത്പ്പന്നമെന്ന രീതിയിൽ, തുണികൊണ്ടു വിവിധ നിറത്തിൽ നിർമിക്കുന്ന മാസ്‌കുകൾക്കെതിരേയാണ് വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകിയത്. പുനരുപയോഗിക്കാവുന്ന പല മാസ്‌കുകളും കൊറോണയെ പ്രതിരോധിക്കുന്നതിൽ പിന്നിലാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

എൻ95 മാസ്‌കോ, മൂന്ന് പാളികളുള്ള സർജിക്കൽ മാസ്‌കോ ഇതിനായി ഉപയോഗിക്കണം. 95 ശതമാനം കണികകളേയും തടഞ്ഞുനിർത്തുന്നുവെന്ന് ഉറപ്പുനൽകുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. കണികകളേയും പൊടിപടലങ്ങളേയും എൻ95 മാസ്‌കിന് അരിച്ചെടുക്കാനാകുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു. തുണി മാസ്‌കുകളെ സംബന്ധിച്ചിടത്തോളം 75 ശതമാനത്തോളം വൈറസുകൾ ഉള്ളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. എൻ95 മാസ്‌കുമായി താരതമ്യം ചെയ്യുമ്പോൾ സർജിക്കൽ മാസ്‌ക് അൽപം അയഞ്ഞതാണെങ്കിലും തുണി മാസ്‌കുകളെക്കാൾ മികച്ച പതിരോധം തരാൻ അവയ്‌ക്കാകും.

അതേസമയം സർജിക്കൽ മാസ്‌കിന് പുറമേ ഒരു തുണി മാസ്‌ക് കൂടി വയ്‌ക്കുന്ന ഇരട്ട മാസ്‌കിങ് അധിക സംരക്ഷണം നൽകുമെന്നും വിദഗ്ധർ പറയുന്നു. ഒന്നിന് മുകളിൽ ഒന്നായി രണ്ട് മാസ്‌കുകൾ ധരിക്കുമ്പോൾ മാസ്‌കിന്റെ ഫിൽട്രേഷനുള്ള കഴിവ് മെച്ചപ്പെടുന്നു. ഇതുവഴി വൈറസ് കലർന്ന സ്രവം അകത്തേക്കും പുറത്തേക്കും പോകുന്നത് തടയാൻ സഹായിക്കുന്നു. രോഗമുള്ളയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്ന് രോഗം പടരാതിരിക്കാനും ഇത് സഹായിക്കും. ഇത്തരത്തിൽ ഡബിൾ മാസ്‌ക് ധരിക്കുന്നത് വഴി 85.4 ശതമാനം അണുക്കളെയും തടയാനാകും. അതേസമയം രണ്ട് സർജിക്കൽ മാസ്‌ക് ഉപയോഗിച്ച് ഡബിൾ മാസ്‌കായി ഉപയോഗിക്കാനും പാടില്ല.

Tags: COVID-19Omicronsurgical mask
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies