കൊച്ചി : കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്‌ട്രീയത്തിലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിനാകില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. ഇടതുപക്ഷത്തിന് അതിനുള്ള കെൽപ്പില്ല. കോൺഗ്രസ് തകർന്നു പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.കൊച്ചിയിൽ പി.ടി തോമസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം
കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ, കോൺഗ്രസ് തകർന്നാൽ ആർ എസ് എസ് ശക്തികൾ ഇടം പിടിക്കും. ഇക്കാര്യം തിരിച്ചറിയണം . കോൺഗ്രസ് രാഷ്‌ട്രീയത്തിന്‍റെ കാതൽ നെഹ്‌റുവിന്‍റെ രാഷ്‌ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയമുണ്ടായി. ഇന്നത്തെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ശൂന്യതയുണ്ടാകും. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു
















Comments