വിവാഹ വസ്ത്രത്തിൽ വൈവിദ്ധ്യം കൊണ്ടു വരുന്നത് ഇന്നത്തെ തലമുറയുടെ പ്രത്യേകതയാണ്. വസ്ത്രത്തിൽ വരന്റേയും വധുവിന്റേയും പേരുകൾ എഴുതുന്നതും ചിത്രം പതിപ്പിക്കുന്നതുമെല്ലാം ഇന്ന് സാധാരണ സംഭവങ്ങളാണ്. ഇപ്പോഴിതാ അത്തരത്തിൽ വിവാഹത്തിനായി ധരിച്ച വസ്ത്രത്തിന്റെ പേരിൽ വാർത്തയിൽ നിറയുകയാണ് ഒരു വധു. എന്നാൽ വധു വിവാഹ വസ്ത്രത്തിൽ വരന്റെ പേരോ ഫോട്ടോയോ അല്ല തുന്നി ചേർത്തിരിക്കുന്നത്. മരിച്ചു പോയ അച്ഛന്റെ ഓർമകളാണ് മകൾ തുന്നി ചേർത്തിരിക്കുന്നത്.
രാജസ്ഥാൻ സ്വദേശിയായ സുവന്യ എന്ന വധുവാണ് അച്ഛന്റെ ഓർമകൾ ചേർത്തു വിവാഹം സ്പെഷ്യലാക്കിയത്. മരിച്ചു പോയ അച്ഛന്റെ കത്ത് ലെഹംഗയിൽ തുന്നി ചേർത്താണ് സുവന്യ വിവാഹ വേദിയിലേക്ക് എത്തിയത്. ലെഹംഗയക്കൊപ്പം ധരിച്ച ഷാളിൽ അച്ഛൻ അവസാനമായി എഴുതിയ കത്തും വധു തുന്നി ചേർത്തത്. സുവന്യയുടെ പിറന്നാളിനു അച്ഛൻ ജീവിച്ചിരിക്കെ എഴുതിയ അവസാന കത്താണ് ലെഹംഗയിൽ ചേർത്തത്.
അച്ഛന്റെ സാന്നിധ്യം വിവാഹവേദിയിൽ കൊണ്ടു വരാൻ കണ്ടെത്തിയ മാർഗമായിട്ടാണ് സുവന്യ തീരുമാനം എടുത്തത്. അച്ഛൻ എഴുതിയ കത്ത് ഷാളിൽ എംബ്രോയ്ഡറി ചെയ്ത് കൊടുക്കുകയായിരുന്നു. 2020 ലെ പിറന്നാളിനു അച്ഛൻ സുവന്യയ്ക്കു എഴുതിയ കത്താണ് പങ്കുവെച്ചത്. അമൂല്യമായ പിറന്നാൾ സമ്മാനമാണ് എന്നു പറഞ്ഞാണ് സുവന്യ കത്തിന്റെ ചിത്രം പങ്കുവെച്ചത്.
Comments