കൊച്ചി ; ഇന്നലെ കേരളത്തില്‍ കലാപമുണ്ടാവാതിരുന്നത് കേരളം സംയമനം പാലിച്ചത് കൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി
വംശീയമായി അധിക്ഷേപിച്ച് ആര്‍എസ്എസ് മുദ്രാവാക്യം വിളിച്ചപ്പോഴും കേരളീയ സമൂഹം അതിനോട് സംയമനം പാലിച്ചു . ജനാധിപത്യപരമായ ശക്തമായ പരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോവുകയാണ് . ഫാഷിസത്തിന്റെ തേര്‍വാഴ്ചയ്ക്ക് കേരള സമൂഹത്തെ വിട്ടുകൊടുക്കില്ല. അവബോധമുള്ള സമൂഹത്തെ സൃഷ്ടിച്ച് അതിനെ അതിജീവിക്കും.
കേരളത്തില്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആര്‍എസ്എസ് വിരുദ്ധ നിലപാടാണ് . ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ ഫാഷിസത്തിന്റെ അപകടത്തെ ബോധ്യപ്പെടുത്തി ജനകീയമായ അതിജീവന മാര്‍ഗം സൃഷ്ടിക്കുന്നതാണ് എസ് ഡിപിഐയുടെ നയമെന്നാണ് എസ് ഡി പി ഐ യുടെ അവകാശവാദം.
Comments