ഇംഫാൽ: തെരഞ്ഞെടുപ്പ് അടുത്തുനിൽക്കേ മണിപ്പൂരിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ സൈനികനടക്കം രണ്ടുപേർക്കാണ് വെടിയേറ്റത്. സാമോരൂ മേഖലയിലെ വാനഗോയ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് അക്രമികൾ രണ്ടുപേരെ വധിച്ചത്. ബി.ജെ.പിപ്രവർത്തകരെ തിരഞ്ഞുപിടിച്ചു വധിക്കുന്ന തന്ത്രമാണ് അക്രമികൾ നടത്തുന്നതെന്ന് ബി.ജെ.പി ഘടകം ആരോപിച്ചു.
അബുജാം ജോൺ, അബുജാം ശശികാന്ത എന്നിവരാണ് വീടിനടുത്ത് വെച്ച് കൊല്ലപ്പെട്ടത്. ജോൺ സംഭവ സ്ഥലത്തുവെച്ചും ശശികാന്ത എന്ന പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. ജോൺ ബി.ജെ.പിയുടെ സജീവ പ്രവർത്തകനും നിലവിലെ കൃഷി മന്ത്രി ഒ ലുഖോയിയുടെ സഹായിയുമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്.
Comments