കോഴിക്കോട്:അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തലച്ചോറ് പരിശോധിക്കണമെന്ന് പി സി ജോർജ് .കേരളത്തിൽ ഇപ്പോഴുള്ള ആരോഗ്യമന്ത്രി പൂർണ്ണ പരാജയമാണെന്നും ഇന്ത്യയിൽ കൊറോണ രോഗികൾ കൂടുതൽ ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും പി സി ജോർജ് വ്യക്തമാക്കി
ഒരു ഭരണാധികാരി കഴിവ് തെളിയിക്കേണ്ടത് റൗഡിസത്തിലൂടെയും പിടിച്ചു പറിയിലൂടെയുമല്ലെന്നും,
കെ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു
കേരളത്തെ വിഭജിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്,കുത്തക മുതലാളികൾക്ക് മുന്നിൽ മുട്ടു മടക്കിയ മുഖ്യമന്ത്രി ഭൂമി നഷ്ടപ്പെടുന്നവരുടെ വേദന കാണുന്നില്ല.പി സി ജോർജ് പറഞ്ഞു.
ഭരണാധികാരി ഗുണ്ടായിസത്തിലൂടെ ജനങ്ങളെ വെല്ലു വിളിക്കുകയാണെന്നും,മുഖ്യമന്ത്രിയുടെ പിണറായിയിലുള്ള വീട് തനിക്ക് തരുമോയെന്നും,ഇരട്ടി വില നൽകാമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നല്ലളത്ത് ഡീസൽ പ്ലാന്റ് സ്ഥാപിച്ചതിലും 1100 കോടി രൂപയുടെ അഴിമതി നടത്തിയ പിണറായി വിജയൻ ആക്രി കച്ചവടക്കാരനായി മാറുകയാണെന്നും പി സി ജോർജ് ആരോപിച്ചു
Comments