ഭോപ്പാൽ: നടുറോഡിൽ വെച്ച് യുവാവിന്റെ മുഖത്തടിച്ച് വനിതാ പോലീസുകാരി. യുവാവ് വാഹനം പിന്നിലോട്ട് എടുക്കുന്നതിനിടെ പോലീസുകാരിയുടെ വസ്ത്രത്തിൽ ചെളി തെറിച്ചുവെന്ന് ആരോപിച്ചായിരുന്നു അടിച്ചത്. മദ്ധ്യപ്രദേശിലെ സിർമൗർ ചൗക്കിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാഹനം പിന്നിലോട്ട് എടുക്കുമ്പോൾ വനിതാ പോലീസുകാരിയുടെ പാന്റിൽ ചെളി തെറിച്ചു. തുടർന്ന് പ്രകോപിതയായ പോലീസുകാരി യുവാവിനോട് പാന്റിലെ ചെളി തുടക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പാന്റിലെ ചെളി തുടച്ച് കഴിഞ്ഞ ഉടൻ തന്നെ പോലീസുകാരി യുവാവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
പോലീസ് ഹോംഗാർഡിലെ കോൺസ്റ്റബിൾ ശശികലയാണ് നടുറോഡിൽവെച്ച് യുവാവിനോട് മോശമായി പെരുമാറിയത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി അഡീഷണൽ എസ്പി ശിവകുമാറുമെത്തി. യുവാവിനോട് മോശമായി പെരുമാറുന്ന പോലീസുകാരിയുടെ വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതിയുമായി ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
मध्य प्रदेश के रीवा में एक महिला पुलिसकर्मी ने सिरमौर चौक के पास पहले युवक से पैंट साफ कराई. फिर उसे जोरदार थप्पड़ जड़ दिया. बाइक हटाते हुए महिला पुलिसकर्मी के पैंट में कीचड़ लग गया था @ndtv @ndtvindia @DGP_MP @drnarottammisra pic.twitter.com/m0hdSJ2mrZ
— Anurag Dwary (@Anurag_Dwary) January 12, 2022
Comments