പ്രതിരോധസേനയുടെ കരുത്തേറും; നാവികേസനയ്ക്ക് 26 റഫാൽ വിമാനങ്ങൾ കൂടി; 50,000 കോടി രൂപയുടെ കരാറിൽ വിശദമായ ചർച്ചയ്ക്ക് ഭാരതം; ഫ്രഞ്ച് സംഘം ഇന്ത്യയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധസേനയുടെ കരുത്തേറും; നാവികേസനയ്‌ക്ക് 26 റഫാൽ വിമാനങ്ങൾ കൂടി; 50,000 കോടി രൂപയുടെ കരാറിൽ വിശദമായ ചർച്ചയ്‌ക്ക് ഭാരതം; ഫ്രഞ്ച് സംഘം ഇന്ത്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 06:32 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ പുത്തൻ ചുവടുവെപ്പുമായി കേന്ദ്രം. റഫാൽ യുദ്ധവിമാനങ്ങൾ‌ക്കായുള്ള 50,000 കോടി രൂപയുടെ കരാറിൽ‌ പ്രാരംഭ ചർച്ചയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യയും ഫ്രാൻസും. 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ചുള്ള ചർ‌ച്ചകൾക്ക് നാളെ ഫ്രഞ്ച് സംഘത്തിന്റെ വര‌വോടെ തുടരക്കമാകുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ഭാരതീയ നാവികസേനയ്‌ക്കാകും റഫാൽ മറൈൻ യുദ്ധവിമാനം നൽകുക. ഇടപാട് സംബന്ധിച്ച ഔദ്യോ​ഗിക ചർച്ചകൾ നടത്താൻ ഫ്രഞ്ച് സം​ഘം പ്രതിരോധ മന്ത്രാലയത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ, വ്യവസായ മന്ത്രാലയങ്ങളുടെ കീഴിലുള്ള ഉപകരണ നിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ, തേൽസ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിലെ ഉദ്യോഗസ്ഥരും ഫ്രഞ്ച് സംഘത്തിൽ ഉൾപ്പെടും. പ്രതിരോധ സംവിധാനങ്ങൾ‌ ഏറ്റെടുക്കുകയും വിന്യസിക്കുകയും ചെയ്യുന്ന ഡിഫൻസ് അക്വിസിഷൻ വിം​ഗിലെയും ഇന്ത്യൻ നാവികസേനയിലെയും അംഗങ്ങളാകും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നത്. പ്രാരംഭ ചർച്ചകൾക്ക് ശേഷം ഈ വർഷം അവസാനത്തോടെ കരാറിൽ ഒപ്പുവയ്‌ക്കുമെന്നാണ് വിവരം.

സേനയുടെ രണ്ട് വിമാനവാഹിനിക്കപ്പലുകളിൽ നിന്നും യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയ്‌ക്കായി 26 റഫാൽ മറൈൻ ജെറ്റുകൾക്കായുള്ള ഇന്ത്യയുടെ ടെൻഡറിന് ഡിസംബറിൽ ഫ്രാൻസ് മറുപടി നൽകിയിരുന്നു, റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇത് പ്രകാരമുള്ള ചർച്ചയാ‌കും നാളെ നടക്കുക. പ്രതിരോധ മന്ത്രാലയം വിമാനത്തിന്റെ പ്രവർത്തന മികവ്, പ്രത്യേകതകൾ, കാര്യക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ ഇഴകീറി പരിശോധിച്ച് പഠനം നടത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ (Dassault Aviation)‌ ആണ് പ്രധാനമായും റഫാൽ യുദ്ധ‌വിമാനത്തിന്റെ നിർമാണ ചുമതല. വ്യോമ പ്രതിരോധം, ആണവ പ്രതിരോധം,രഹസ്യാന്വേഷണം എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ള വിമാനമാണിത്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ.മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും.

15.30 മീറ്ററാണ് വിമാനത്തിന്റെ നീളം. 10.90 മീറ്റർ നീളമുള്ള ചിറകുകളും 5.30 മീറ്റർ ഉയരവുമുള്ള റഫാൽ 24.5 ടൺ ഭാരം വരെ വഹിക്കും. ഇതിന് പുറമേ ബാഹ്യമായി 9.5 ടൺ ഭാരവും വഹിക്കാൻ കഴിയും. മണിക്കൂറിൽ 1,389 കിലോമീറ്റർ വേ​ഗതയിൽ 50,000 അടി ഉയരത്തിൽ വരെ പ്രതിരോധം തീർക്കാൻ സാധിക്കും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോ​ഗിച്ചതും റഫാലായിരുന്നു.

Tags: franceRafale Marine jet dealRafale Marine jet
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies