കൊച്ചി : പെൺമക്കൾ ആയതിനാൽ ഭർത്താവിൽ നിന്നും സ്‌നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി. ഇത് സംബന്ധിച്ച് 25 കാരിയായ യുവതി വനിതാ കമ്മീഷനിൽ പരാതി നൽകി. രണ്ട് പെൺകുട്ടികളാണ് യുവതിയ്‌ക്കും ഭർത്താവിനും ഉള്ളത്.
എറണാകുളം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിലാണ് യുവതി പരാതിയുമായി കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സിറ്റിംഗ്. ഇരുവരുടെയും വാദം കേട്ട കമ്മീഷൻ ഇവരെ കൗൺസലിംഗിന് വിധേയരാകാൻ കമ്മീഷൻ നിർദ്ദേശിച്ചു. അതേസമയം യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഭർത്താവ് പറഞ്ഞു. ഇവരുടെ ആദ്യത്തെ കുഞ്ഞിന് രണ്ട് വയസ്സും, രണ്ടാമത്തെ കുഞ്ഞിന് ഒരു മാസവുമാണ് പ്രായം.
പെൺകുട്ടികൾ പിറന്നതുകൊണ്ട് ഭർത്താവിൽ നിന്നും സ്‌നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതികൾ ഇപ്പോഴും ഉയരുന്നത് കേരള സമൂഹത്തിന് അപമാനമാണെന്ന് കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.
Comments