എടപ്പാൾ മേൽപ്പാലത്തിലെ 'കൂട്ടയോട്ട'ക്കാരിൽ ഏഴ് പേർക്ക് കൊറോണ; ബാക്കിയുളളവർ ആശങ്കയിൽ; എണ്ണം കൂടുമെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കുന്നുവെന്നും ആക്ഷേപം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എടപ്പാൾ മേൽപ്പാലത്തിലെ ‘കൂട്ടയോട്ട’ക്കാരിൽ ഏഴ് പേർക്ക് കൊറോണ; ബാക്കിയുളളവർ ആശങ്കയിൽ; എണ്ണം കൂടുമെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കുന്നുവെന്നും ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 03:44 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. കൊറോണ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി വൻ ജനക്കൂട്ടമായിരുന്നു പാലം ഉദ്ഘാടനത്തിന് എത്തിയത്. മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെയ്‌ക്കുകയും ചെയ്തിരുന്നു.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. എടപ്പാളിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനാണ് മേൽപ്പാലം നിർമ്മിച്ചത്. തൃശൂർ റോഡിൽ നിന്ന് മന്ത്രി നാട മുറിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പാലത്തിലൂടെ നടക്കുകയും ചെയ്തു.

സാമൂഹ്യ അകലമോ മറ്റ് നിയന്ത്രണ മാനദണ്ഡങ്ങളോ പാലിക്കാതെ പാലത്തിലൂടെ നടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ചരിത്രത്തിലാദ്യമായി കൊറോണയ്‌ക്ക് ‘കാലു കുത്താൻ ഇടമില്ലാത്ത’ പാലം നിർമിച്ച് സർക്കാർ എന്ന് തുടങ്ങിയ ട്രോൾ കമന്റുകളോടെ ഈ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു.

പോലീസുകാർ ഉണ്ടായിരുന്നെങ്കിലും മന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാൽ കർശന നിയന്ത്രണത്തിന് മുതിർന്നില്ല. പരിപാടിക്ക് എത്തിയവരിൽ അധികവും സിപിഎം അനുഭാവികളും പ്രവർത്തകരും കുടുംബാംഗങ്ങളുമായിരുന്നു.

കൊറോണയുടെ സമൂഹവ്യാപനത്തിന് പരിപാടി വഴിയൊരുക്കുമെന്ന് അന്ന് മുതൽ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരിപാടി നടക്കുന്നതിന്റെ തലേന്ന് എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിൽ പരിശോധനയ്‌ക്ക് വിധേയരായ ഏതാനും പേർക്ക് പിന്നീട് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനയ്‌ക്ക് ശേഷം ഫലം കാത്തിരിക്കവേ ഇവർ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

പിറ്റേന്ന് മുതൽ കൊറോണ ലക്ഷ്ണങ്ങൾ കണ്ടതിനെ തുടർന്ന് പരിപാടിക്ക് ശേഷം പരിശോധന നടത്തിയ ചിലർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം രോഗികളുടെ എണ്ണം ഉയരുമെന്ന ആശങ്കയിൽ വ്യാപക പരിശോധന ഒഴിവാക്കുകയാണെന്നും ആക്ഷേപം ഉണ്ട്. കോഴിക്കോട്- തൃശൂർ റോഡിന് മുകളിൽ എടപ്പാൾ ജംഗ്ഷനിലാണ് കിഫ്ബിയിൽ നിന്ന് 13.68 കോടി രൂപ ചെലവഴിച്ച് പാലം നിർമിച്ചിരിക്കുന്നത്.

Tags: COVID-19Muhammed Riyaz
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies