റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ജവാന് പരിക്കേറ്റു. സശസ്ത്ര സീമാ ബൽ ജവാനാണ് പരിക്കേറ്റത്.
ഉച്ചയോടെയായിരുന്നു സംഭവം. കൊസ്രോണ്ടയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ ഭീകരർ ക്യാമ്പിന് നേരെ ഐഇഡി എറിയുകയായിരുന്നു. ക്യാമ്പിന് മുൻപിൽ കാവൽ നിൽക്കുകയായിരുന്ന ജവാനാണ് പരിക്കേറ്റത് എന്നാണ് വിവരം.
അദ്ദേഹത്തെ അന്തഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റി. നിലവിൽ പത്കബൽബെഡ ഗ്രാമത്തിൽ സുരക്ഷാ സേന ക്യാമ്പ് ചെയ്ത് പട്രോളിംഗ് നടത്തിവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments