മലപ്പുറം : കാട്ടുപന്നിയെ കെണിവെച്ച്പിടിച്ച് കൊന്ന് കറിവെച്ചവരെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്. വണ്ടൂർ സ്വദേശികളായ ബാലകൃഷ്ണൻ, കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ബാലകൃഷ്ണന്റെ വീട്ടിൽ നിന്നും പന്നിയിറച്ചിയും കണ്ടെത്തി.
കേബിൾ ഉപയോഗിച്ച് ആണ് ഇവർ പന്നികളെ പിടികൂടിയത്. പിന്നീട് തല്ലിക്കൊല്ലുകയായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ബാലകൃഷ്ണന്റെ വീട്ടിൽ എത്തിയത്.
ഫ്രിഡ്ജിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വേവിച്ചതു വേവിക്കാത്തതുമായ ഇറച്ചി വനംവകുപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്. ബാലകൃഷ്ണന്റെ ബന്ധുവാണ് കൃഷ്ണകുമാർ.
Comments