തൃശ്ശൂർ : ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സിപിഎം സംഘടിപ്പിച്ച തിരുവാതിരയ്‌ക്കെതിരെ പോലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് പരാതി നൽകിയത്. കൊറോണ മാനദണ്ഡം ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്രൻ പോലീസിൽ പരാതി നൽകിയത്.
കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 100 ലധികം പേരെ ഉൾക്കൊള്ളിച്ചാണ് സിപിഎം തിരുവാതിര സംഘടിപ്പിച്ചത്. ജില്ലയിൽ കൂടിച്ചേരലുകൾക്കും, തിരുവാതിരയുൾപ്പെടെയുള്ള പരിപാടികൾക്കും കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് സിപിഎം നേതൃത്വം തിരുവാതിര സംഘടിപ്പിച്ചത്. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്.
അതേസമയം സംഭവം വിവാദമായതോടെ ന്യായീകരിച്ച് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ് രംഗത്ത് എത്തി. തിരുവാതിര നിരോധിച്ച കലാരൂപം അല്ലെന്നും, കൊറോണ മാനദണ്ഡം ലംഘിച്ചില്ലെന്നും വർഗ്ഗീസ് പറഞ്ഞു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ 80 പേർ മാത്രമാണ് പങ്കെടുത്തത്. തെക്കുംകരയിൽ നൂട്രോൺ ബോംബ് ഉണ്ടാക്കിയതുപോലെയാണ് പ്രചാരണം എന്നും വർഗ്ഗീസ് പ്രതികരിച്ചു.
Comments