ദാവോസ്: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ‘സ്റ്റേറ്റ് ഓഫ് ദ വേൾഡ്’ പ്രത്യേക പ്രസംഗം നടത്തുമെന്ന് പിഎംഒ അറിയിച്ചു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടത്താനിരുന്ന ഉച്ചക്കോടി ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ വെർച്വൽ ഇവന്റായാണ് ജനുവരി 17 മുതൽ 21 വരെ നടക്കുക. ജാപ്പനീസ് പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുവ വോൺ ഡെർ ലെയ്ൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രത്തലവന്മാർ അഭിസംബോധന ചെയ്യും.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ടയിൽ പ്രധാനമന്ത്രി മോദി ഇന്ന് രാത്രി 8:30ന് വീഡിയോ കോൺഫറൻസിംഗ് വഴി ‘സ്റ്റേറ്റ് ഓഫ് ദ വേൾഡ്’ പ്രത്യേക പ്രസംഗം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളികളെ കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഉച്ചക്കോടി ചർച്ച ചെയ്യും. പ്രമുഖ വ്യവസായ പ്രമുഖർ, അന്താരാഷ്ട്ര സംഘടനകൾ, സിവിൽ സമൂഹം സാക്ഷ്യം വഹിക്കും.
Comments