ആപ്പിളിന് പിന്നാലെ സാംസംഗിന് ട്രംപിന്റെ മുന്നറിയിപ്പ്; സ്മാര്‍ട്ട് ഫോണുകള്‍ യുഎസില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 25% ഇറക്കുമതി തീരുവ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ആപ്പിളിന് പിന്നാലെ സാംസംഗിന് ട്രംപിന്റെ മുന്നറിയിപ്പ്; സ്മാര്‍ട്ട് ഫോണുകള്‍ യുഎസില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 25% ഇറക്കുമതി തീരുവ

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനായി സാംസംഗ് ചൈനയെ ആശ്രയിക്കുന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2025, 06:52 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ആപ്പിളിന് പിന്നാലെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിപണിയിലേക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ കൊറിയന്‍ കമ്പനിയും 25% ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. യുഎസില്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഏതൊരു ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും ഉയര്‍ന്ന താരിഫ് ബാധകമാകുമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

‘ഇത് കൂടുതലായിരിക്കും. അത് സാംസംഗും ആ ഉല്‍പ്പന്നം നിര്‍മ്മിക്കുന്ന ആര്‍ക്കും ബാധകമായിരിക്കും. അല്ലെങ്കില്‍, അത് ന്യായമായിരിക്കില്ല… അവര്‍ ഇവിടെ പ്ലാന്റ് നിര്‍മ്മിക്കുമ്പോള്‍, താരിഫ് ഇല്ല,’ ട്രംപ് പറഞ്ഞു.

ആപ്പിളിന്റെ ഐഫോണുകള്‍ യുഎസില്‍ നിര്‍മ്മിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് സാംസംഗിനെ കൂടി താരിഫ് വലയിലേക്ക് കൊണ്ടുവരുമെന്ന ഭീഷണി ട്രംപ് മുഴക്കിയിരിക്കുന്നത്. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ട്രംപിന്റെ പോസ്റ്റിന് പിന്നാലെ ആപ്പിളിന്റെ ഓഹരികള്‍ 2.6% ഇടിഞ്ഞ് ഏകദേശം 70 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചു.

പ്രധാന നിര്‍മാണം ചൈനയില്‍

ആപ്പിളിന്റെ ഏകദേശം 90% സ്മാര്‍ട്ട്‌ഫോണുകളും ചൈനയിലാണ് അസംബിള്‍ ചെയ്യുന്നത്. എന്നിരുന്നാലും, ചൈനയുമായുള്ള യുഎസിന്റെ വ്യാപാര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ പാദത്തില്‍ യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിച്ചവയായിരിക്കും എന്ന് ടിം കുക്ക് ഈ മാസം ആദ്യം പ്രസ്താവിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് എതിര്‍പ്പറിയിച്ച് ട്രംപ് രംഗത്തെത്തിയത്.

ചൈന വിട്ട് സാംസംഗ്

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനായി സാംസംഗ് ചൈനയെ ആശ്രയിക്കുന്നില്ല. കമ്പനിയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ബ്രസീല്‍ എന്നിവിടങ്ങളിലാണ് നടക്കുന്നത്. 2019 ല്‍ ചൈനയിലെ അവസാന ഫോണ്‍ നിര്‍മ്മാണ ഫാക്ടറിയും അടച്ചുപൂട്ടി സാംസംഗ് ചൈന വിട്ടിരുന്നു.

Tags: ChinaUSAappledonald trumpSAMSUNGIndiaSamsung galaxy
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies