കോട്ടയം : തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശ് ഭാര്യ അരുണിമ എന്നിവരാണ് മരിച്ചത്. അഞ്ച് മാസം മുന്പാണ് അയൽവാസികളായ ഇവർ വിവാഹിതരായത്
വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മാവന്റെ കാർ തല്ലിപ്പൊളിച്ചതിന് ശ്യാമിനെതിരെ പരാതിയുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം.
Comments