മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആളെ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് പുന്നൂർ സ്വദേശി പത്മനാഭനെ (51) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളേജിലെ ആറാം വാർഡിലേയ്ക്കുള്ള വഴിയിൽ ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഹുക്കിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കഴിഞ്ഞ 10-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി വീട്ടിൽ നിന്നും അകന്ന് കഴിയുകയായിരുന്നു.
Comments