ഇസ്ലാമാബാദ് : പാകിസ്താനിലെ ലാഹോറിൽ ഭീകരാക്രമണം. ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ലാഹോറിലെ പ്രസിദ്ധമായ അനാർക്കലി ബസാറിലാണ് സ്ഫോടനം ഉണ്ടായത്.
ഉച്ചയോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ബസാറിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഇരു ചക്രവാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ബസാറിനുള്ളിലെ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സ്ഫോടനമുണ്ടായ പ്രദേശത്ത് പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. ഈ സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
















Comments