ചെന്നൈ : വിവാഹ വിരുന്നിനിടെ നവവധുവിന്റെ കരണത്തടിച്ച് വരൻ. തമിഴ്നാട്ടിലെ കൂടല്ലൂർ ജില്ലയിലാണ് സംഭവം. അടികൊണ്ട വധു വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിവാഹത്തലേന്ന് നടത്തിയ വിരുന്നിൽ വധു ബന്ധുവായ യുവാവിനൊപ്പം ഡാൻസ് കളിച്ചിരുന്നു. ഇതാണ് വരനെ ചൊടിപ്പിച്ചത്. ഡാൻസ് കളിക്കുന്നതിനിടെ പരസ്യമായി യുവാവ് വധുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
ഉടനെ വധു വിവാഹം വേണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. തുടർന്ന് വരൻ യുവതിയുടെ പിതാവിന്റെ കാല് പിടിച്ച് അപേക്ഷിച്ചെങ്കിലും തീരുമാനത്തിന് മാറ്റമുണ്ടായില്ല. തുടർന്ന് ബന്ധുവായ യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ച് യുവതിയുടെ വിവാഹം നടത്തി.
ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനിയറാണ് വരൻ. യുവതി എംഎസിക്കാരിയാണ്.
Comments