ന്യൂഡല്‍ഹി: യുപി നിയമസഭാതിരഞ്ഞെടുപ്പില്‍ ദൂരദര്‍ശനിലും ആകാശവാണിയിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് സമയം അനുവദിക്കുമെന്ന് അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.ബ്രഹ്മദേവ് റാംതിവാരി അറിയിച്ചു.
എല്ലാരാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുമായി 1798 മിനിറ്റ് പ്രക്ഷേപണത്തിന് സമയം അനുവദിക്കും. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് അഞ്ചുവരെ ഒരു മണിക്കും മൂന്നു മണിക്കും ഇടയിലായി 16 ദിവസം ദൂരദര്‍ശനില്‍ ഇത് പ്രക്ഷേപണം ചെയ്യും. അതുപോലെ ആകാശവാണിയില്‍ 14 ദിവസം രാവിലെ 10 മുതല്‍ 11 വരെയും വൈകിട്ട് 5.30 മുതല്‍ 7.10 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രക്ഷേപണമുണ്ടാവുക.
ബിജെപി 478, ബിഎസ്പി 307, എസ്പി 303, സിപിഐ 92, സിസിഎം 90, കോണ്‍ഗ്രസ് 151, എന്‍സിപി 90, ആര്‍എല്‍ഡി 107, എന്നിങ്ങനെയാണ് ഓരോപാര്‍്ട്ടിക്കും അനുവദിച്ച സമയം. ദൂര്‍ദര്‍ശനും ആകാശവാണിക്കും വേറെ വേറെയായാണ് സമയം അനുവദിച്ചത്.അതെസമയം ഇലക്ഷന്‍ കമ്മിഷന്‍ കേന്ദ്രആരോഗ്യമന്ത്രാലയത്തിലെയും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തും. രാഷ്‌ട്രീയപാര്‍ട്ടികളുടെ റോഡ് ഷോ, റാലി എന്നിവ ഉള്‍പ്പെടെ പ്രചാരണങ്ങള്‍ നിരോധിച്ചത് സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ വിലയിരുത്തലുണ്ടാവും.
ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ സുശീല്‍ചന്ദ്ര ആരോഗ്യസെക്രട്ടറിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍ എന്നിവരുമായി വര്‍ച്വല്‍ മീറ്റിംഗ് വഴി സംസ്ഥാനത്തെ കൊറോണ സാഹചര്യം സംബന്ധിച്ച വിവരങ്ങള്‍ തേടും. രാജ്യത്ത് തുടര്‍ച്ചയായി കൊറോണ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കൂടിക്കാഴ്ച.കൊറോണ പശ്ചാത്തലത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷന്‍ റാലിയും റോഡ്‌ഷോയും നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ജനുവരി 15വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് 22 ലേക്ക് നീട്ടി. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴുവരെ ഏഴു ഘട്ടങ്ങളായാണ് യുപി ഇലക്ഷന്‍ നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും.
















Comments