തിരുവനന്തപുരം : പാടത്ത് കൊയ്യാനിറങ്ങിയ ഡിവൈഎഫ്ഐ നേതാവിന്റെയും , സംഘത്തിന്റെയും ദൃശ്യങ്ങൾ ചർച്ചയാക്കാൻ ശ്രമിച്ച മാതൃഭൂമിയ്ക്കെതിരെ പരിഹാസം . ഡിവൈഎഫ്ഐക്കാര്‍ പാടം കൊയ്യുന്നതും, അവര്‍ക്കൊപ്പം സംഘടന ട്രഷറര്‍ എസ്.കെ. സജീഷ് നെല്ല് കൊയ്യുന്നതുമാണ് കൃഷിഭൂമി എന്ന പരിപാടി വഴി പ്രചരിപ്പിച്ചത്. എന്നാൽ സംഭവം അഭിനയമാണെന്ന് ബോദ്ധ്യമായത് സജീഷിന്റെ ഷർട്ടിൽ മൈക്ക് കണ്ടതോടെയാണ് .
കോഴിക്കോട് ജില്ലയില്‍ കൊയ്ത്ത് നടക്കുന്ന ഒരു പാടത്ത് കൊയ്യുന്നത് ഡിവൈഎഫ്ഐക്കാരാണെന്നും പരിപാടിയിൽ അവതാരകൻ മധു പറയുന്നുണ്ട് . ഇതിനിടെയാണ് കുനിഞ്ഞു നിന്ന് കൊയ്യുന്ന ഒരാളെ നോക്കി മധു ഇത് സജീഷല്ലേ നിങ്ങള്‍ ടിവിയില്‍ നിന്ന് ഇറങ്ങിയോ എന്നു ചോദിക്കുന്നത്. ടിവി ചര്‍ച്ചകളില്‍ സിപിഎമ്മിനു വേണ്ടിയും ഇടതു പക്ഷത്തിനു വേണ്ടിയും സ്ഥിരം എത്താറുള്ള നേതാവാണ് സജീഷ്. എന്നാൽ ഈ സമയത്ത് ടിവി അഭിമുഖത്തിന് ഉപയോഗിക്കുന്ന മൈക്കാണ് സജീഷിന്റെ ഷർട്ടിൽ ഉണ്ടായിരുന്നത് .
ഇതിൽ നിന്ന് തന്നെ പരിപാടി നേരത്തേ ആസൂത്രണം ചെയ്തത് അനുസരിച്ചാണ് ഷൂട്ട് ചെയ്തതെന്ന് കാണികൾക്ക് വ്യക്തമായി. സംഭവത്തിൽ വിമർശനങ്ങളും, ട്രോളുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി . കള പറിക്കാൻ മൈക്കിന്റെ ആവശ്യമുണ്ടോ സഖാവേ എന്നും ചോദ്യമുയരുന്നുണ്ട് .
Comments