ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച വനിതാ താരം പുരസ്കാരം സ്മൃതി മന്ഥാനയ്ക്ക്. രണ്ടാം തവണയാണ് സമൃതി നേട്ടത്തിന് അർഹയാകുന്നത്. ഇന്ത്യൻ താരത്തിന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ആശംസകൾ നേർന്നു. റേച്ചൽ ഹേയ്ഹോ ഫ്ലിന്റ് ട്രോഫിയാണ് സ്മൃതിക്ക് ലഭിച്ചത്. ഐ.സി.സി വിമൻ ക്രിക്കറ്റർ 2021 സീസൺ ബഹുമതിയാണ് ഇന്ത്യൻ താരത്തിന് ലഭിച്ചത്.
‘ഐ.സി.സി വനിതാ ക്രിക്കറ്റർ ബഹുമതി നേടിയത് ഇന്ത്യക്ക് ഏറെ അഭിമാനം തരുന്നു. ആദ്യമായി ഒരു വനിത താരം ഒരു ബഹുമതി രണ്ടു തവണ നേടുന്നു എന്നതും ഏറെ ആവേശം പകരുന്നതാണ്. താരമെന്ന നിലയിൽ കഠിന പരിശ്രമ വും സ്ഥിരതയുമാണ് സ്മൃതിക്ക് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്’ ജയ് ഷാ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ ജയിച്ച രണ്ടു മത്സരങ്ങളിലും സ്മൃതിയാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ആദ്യ ഏകദിനത്തിൽ പുറത്താകാതെ നേടിയ 80 റൺസും ടി20 മത്സരത്തിലെ 48 റൺസുമാണ് പരമ്പരയിൽ നിർണ്ണായ കമായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ 78 റൺസ് നേട്ടവും അതേ പരമ്പരയിലെ ഏകദിന പരമ്പര സ്വന്തമാക്കിയ 49 റൺസും നിർണ്ണായകമായി.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും രണ്ടാം ഏകദിനത്തിലെ 86 റൺസ് നേട്ടവും മികച്ച താരമെന്ന നിലയിലെ പോയിന്റ് വർദ്ധിപ്പിച്ചു. ഓസീസിനെതിരെ ആദ്യ പിങ്ക് പന്തിലുള്ള ടെസ്്റ്റിൽ സെഞ്ച്വറി നേടിയാണ് താൻ ഏതു സാഹചര്യ ത്തിലേയും മികച്ച താരമാണെന്ന് സ്മൃതി തെളിയിച്ചത്.
Comments