ഷാർജ ഭരണാധികാരി ഭരണത്തിലേറിയിട്ട് അരനൂറ്റാണ് തികഞ്ഞു ;ചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലെന്ന് ജനങ്ങൾ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

ഷാർജ ഭരണാധികാരി ഭരണത്തിലേറിയിട്ട് അരനൂറ്റാണ് തികഞ്ഞു ;ചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലെന്ന് ജനങ്ങൾ

Janam Web Desk by Janam Web Desk
Jan 25, 2022, 11:08 pm IST
FacebookTwitterWhatsAppTelegram

ഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഭരണത്തിലേറിയതിന്റെ അൻപതാം വാർഷികം ആഘോഷിക്കുകയാണ് ജനങ്ങൾ. ഡോ. ൽെയ്ഖ്യു സുൽത്താന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് .ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ നേർന്നു.

ജനുവരി 25 ഷാർജ എമിറേറ്റിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഷാർജയെ നേതൃത്വത്തിന്റേയും ഉൾക്കാഴ്ചയുടേയും സഹായത്തോടെ പുരോഗതിയുടെ പാതയിൽ ചുവടുവെക്കാൻ ആത്മവിശ്വാസം നൽകിയ ഒരു മഹാ നേതാവിന്റെ ഗുണപരമായ നേട്ടങ്ങൾ ആദരിക്കുന്ന ദിവസമാണിന്ന്. അര നൂറ്റാണ്ട് മുൻപ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഷാർജ എമിറേറ്റിന്റെ ഭരണം ഏറ്റെടുത്തോടെ ചരിത്രപരമായ പരിവർത്തനത്തിനാണ് ഷാർജയിൽ തുടക്കമായത്.

കഴിഞ്ഞ 50 വർഷമായി ഷാർജ എല്ലാ മേഖലകളിലും പരിഷ്‌കൃത നവേത്ഥാനത്തിനും പുരോഗതിക്കും സമൃദ്ധിയ്‌ക്കും സാക്ഷ്യം വഹിച്ചു. 1972 ജനുവരി 25 ൽ നിന്ന് 2022 ജനുവരിയിലേക്കുള്ള ഷാർജയുടെ ജൈത്രയാത്ര സാമ്പത്തികമായും സാസ്‌ക്കാരികമായുമുള്ള പുരോഗതികൾ കൈവരിച്ചുകൊണ്ടായിരുന്നു. കോൺക്രീറ്റ് വിപ്ലവം കൊണ്ട് രാജ്യം പുരോഗതി ആർജിക്കില്ലെന്നും വരും തലമുറകൾക്കായി വിദ്യാലയങ്ങൾ ഉയർന്നു വരണം എന്നുമുള്ള ഷെയ്ഖ് സുൽത്താന്റെ ചിന്തയാണ് ഇന്ന് കാണുന്ന ലോകത്തിന്റെ നെറുകയിലെത്തിയ ഷാർജ.

വിദ്യഭ്യാസ പുരോഗതി ഷാർജ സർവ്വകലാശാലയായും അൽഖാസിമി യൂണിവേവ്സ്റ്റിയായും വളർന്നു. അറബ് ലോകത്ത് ഏറ്റവും കൂടുതൽ സർക്കാർ വകുപ്പുകൾ സ്ത്രീകൾ കൈകാര്യം ചെയ്യുന്നത് ഷാർജയിലാകാൻ പ്രധാന കാരണം സ്ത്രീ വിദ്യാഭ്യാസത്തിന് സുൽത്താൻ നൽകിയ പ്രഥമ പരിഗണനയാണ്. 1982 ൽ അന്താരാഷ്‌ട്ര പുസ്തകോത്സവം വിഭാവനം ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ന് ലോകത്തിലെ തന്നെ സാംസ്‌ക്കാരിക മഹത്വം വിളിച്ചോതുന്ന മേളയായി ഷാർജ പുസ്തകോത്സവം മാറിക്കഴിഞ്ഞു.

വീടുകൾ വായനശാലകളായി വളർത്തിയെടുക്കാനുള്ള ഷെയ്ഖ് സുൽത്താന്റെ നിർദേശം ലോകം പ്രതീക്ഷയോടെയാണ് കാതോർത്തത്. ഷാർജ ഭരണാധികാരിയായി 50 വർഷം പിന്നിടുന്ന ഷെയ്‌ക്ക് സുൽത്താന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് .ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ നേർന്നു.

 

Tags: sharjah
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies