ന്യൂഡൽഹി ; മണിക്കൂറിൽ മൂന്ന് തവണ ഭീമാകാരമായ ഊർജ്ജം പുറപ്പെടുവിക്കുന്ന നിഗൂഢമായ വസ്തു ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി . പ്രപഞ്ചത്തിലെ റേഡിയോ തരംഗങ്ങൾ ടീം മാപ്പിംഗ് ചെയ്യുന്നതിനിടയിലാണ് നിഗൂഢ വസ്തുവിനെ കണ്ടതെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ജ്യോതിശാസ്ത്രജ്ഞർ മുമ്പ് കണ്ടിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത് . എന്നാൽ ഇത് ഒരു ന്യൂട്രോൺ നക്ഷത്രമോ അൾട്രാ-പവർഫുൾ കാന്തികക്ഷേത്രമോ ആയിരിക്കാമെന്നും സംശയമുണ്ട്.
ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ബഹിരാകാശത്ത് കറങ്ങുന്നതായി തോന്നുന്ന വിചിത്രമായ വസ്തു, ഓരോ ഇരുപത് മിനിറ്റിലും ഊർജ്ജം പുറത്ത് വിടുന്നു . ഇത് ആകാശത്തിലെ ഏറ്റവും തിളക്കമുള്ള റേഡിയോ സ്രോതസ്സുകളിൽ ഒന്നാണെന്നും. നിഗമനം ഉണ്ട് .
ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ചിന്റെ കർട്ടിൻ യൂണിവേഴ്‌സിറ്റി നോഡിൽ നിന്നുള്ള അസ്‌ട്രോഫിസിസ്റ്റായ ഡോ.നതാഷ ഹർലി-വാക്കറാണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.
‘ ഞങ്ങളുടെ നിരീക്ഷണങ്ങൾക്കിടയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ വസ്തു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്തു. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ജ്യോതിശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇത് ഒരുതരം ഭയാനകമായിരുന്നു, കാരണം ആകാശത്ത് ഇങ്ങനെ സ്ഥിതി ചെയ്യുന്നതായി ഒന്നുമുണ്ടായിരുന്നില്ല . അത് ശരിക്കും ഭൂമിയോട് വളരെ അടുത്താണ് ‘ നതാഷ ഹർലി പറഞ്ഞു.
കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ ടൈറോൺ ഒ’ഡോഹെർട്ടി എന്ന വിദ്യാർത്ഥി പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ മർച്ചിസൺ വൈഡ്ഫീൽഡ് അറേ ടെലിസ്‌കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ വർഷം അജ്ഞാതവസ്തു കണ്ടെത്തിയതായി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം താൻ തിരിച്ചറിഞ്ഞ ഉറവിടം ഇത്തരമൊരു വിചിത്രമായ വസ്തുവായി മാറിയത് ആവേശകരമാണെന്ന് ഇപ്പോൾ പിഎച്ച്‌ഡിക്ക് പഠിക്കുന്ന ഒഡോഹെർട്ടി പറഞ്ഞു.
















Comments