ബെംഗളൂരു : ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറി അനധികൃതമായി മുസ്ലീം പള്ളിയാക്കിയതിനെതിരെ ഹിന്ദു സംഘടനകൾ. ക്രാന്തിവീര സങ്കോലി രായണ്ണ റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലെ ചുമട്ടുതൊഴിലാളികളുടെ വിശ്രമമുറിയിലാണ് നിയമവിരുദ്ധമായി മുസ്ലീം പള്ളി സ്ഥാപിച്ചത് . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
എല്ലാ സമുദായങ്ങളിലെയും ചുമട്ടുതൊഴിലാളികൾക്കായാണ് ഈ മുറി നിർമിച്ചത് . എന്നാൽ, പത്ത് വർഷം മുമ്പാണ് ഈ മുറി മുസ്ലീം പള്ളിയാക്കി മാറ്റിയത് . മറ്റ് സമുദായങ്ങളിലെ അംഗങ്ങൾ ഈ പ്രത്യേക മുറി സന്ദർശിക്കുന്നത് നിരോധിച്ചിരിക്കുന്നു. മസ്ജിദ്-ഇ-നൂറാനി എന്നാണ് ഈ പള്ളി അറിയപ്പെടുന്നതെന്നാണ് റിപ്പോർട്ട്.പൊതു സ്വത്ത് അനധികൃതമായി പള്ളിയാക്കി മാറ്റിയതിനെതിരെ നഗരത്തിലെ സാധാരണക്കാരടക്കം പ്രതിഷേധിച്ചു
പൊതുമുതൽ അനധികൃതമായി കൈവശപ്പെടുത്തി പള്ളിയാക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും ഇന്ത്യൻ റെയിൽവേയോടും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. അനധികൃത മസ്ജിദ് റെയിൽവേ അധികൃതർ അടച്ചുപൂട്ടണമെന്ന് വിവിധ ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
റെയിൽവേ സ്റ്റേഷന് ചുറ്റും നിരവധി മസ്ജിദുകളുണ്ടെങ്കിലും പ്ലാറ്റ്ഫോമിൽ നമസ്കാരത്തിന് അനുമതി നൽകുന്നത് ഗൂഢാലോചനയാണെന്ന് ഹിന്ദു സംഘടനകൾ പറയുന്നു.
‘നിലവിൽ ബെംഗളൂരു ഭീകരപ്രവർത്തനങ്ങളുടെ താവളമാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള ആദിൽ അസദുള്ളയെ 2018ൽ ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ദേശീയ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. 2019ൽ മുഹമ്മദ് അക്രം എന്ന ഭീകരനെ ബെംഗളൂരുവിലെ മജസ്റ്റിക് ഏരിയയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിലെ കോട്ടൺപേട്ട് മസ്ജിദിൽ ഒളിച്ചിരുന്ന ജമാഅത്തുൽ മുജാഹിദ്ദീൻ അംഗത്തിന്റെ ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, ”ഹിന്ദു പ്രവർത്തകർ കേന്ദ്രമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു.
അനധികൃതമായി പ്രാർത്ഥനാകേന്ദ്രം അനുവദിച്ചവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഹിന്ദു പ്രവർത്തകർ കത്തിൽ പറയുന്നു.
Comments