തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കാൻ സാധ്യത. ടിക്കറ്റിന് 40 രൂപയുള്ളത് 50 രൂപയാക്കി വർദ്ധിപ്പിക്കാനാണ് ആലോചന. 10 രൂപ വർദ്ധിപ്പിക്കുന്നതോടെ സമ്മാനഘടനയിലും മാറ്റം വരും.
ഇപ്പോൾ ഒരു കോടി ടിക്കറ്റ് വിൽക്കുമ്പോൾ മൂന്ന് ലക്ഷം സമ്മാനങ്ങളാണ് നൽകുന്നത് അതിന്റെ എണ്ണം വർദ്ധിപ്പിക്കും. എന്നാൽ കൊറോണ പ്രതിസന്ധി ഘട്ടത്തിൽ വിലവർദ്ധന സാവധാനം മതി എന്ന അഭിപ്രായവും പലകോണുകളിൽ നിന്ന് ഉയരുന്നുണ്ട്. വിലവർദ്ധിപ്പിക്ുന്നത് വിൽപ്പനയെ ബാധിക്കാൻ സാധ്യത ഉണ്ടെന്നാണ് തൊഴിലാളികളിൽ പലരും ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ 40 രൂപയുടെ ടിക്കറ്റ് വിൽക്കുമ്പോൾ വിൽപ്പനക്കാരന് 7.50 രൂപയാണ് ലഭിക്കുന്നത് വില 50 രൂപയാകുന്നതോടെ കമ്മീഷൻ 8.64 രൂപയായി വർദ്ധിക്കും.
2017 മുതൽ 2021 വരെ ലോട്ടറിയിൽ നിന്നുമാത്രം സർക്കാറിന് 5603 കോടി രൂപയാണ് ലാഭം കിട്ടിയത്. 2017 മുതൽ 2020 വരെ 1700 കോടി രൂപയാണ് ശരാശരി ലാഭമുണ്ടായത്. 2020-21 ൽ കൊറോണ പ്രതിസന്ധി ഘട്ടത്തിലും 472 കോടി രൂപ ലാഭം കിട്ടിയിരുന്നു.
Comments