ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രപുത്രി ലതാമങ്കേഷ്കറിന്റെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലതാമങ്കേഷ്കറുടെ മരണം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. സംഗീത ലോകത്തിന് അവർ നൽകിയ സംഭാവനകൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ ഗാനകോകിലം ലതാ മങ്കേഷ്കർ ചലച്ചിത്ര പിന്നണിഗായിക എന്ന നിലയിൽ മാത്രമായിരുന്നില്ല, ഗാനരചയിതാവ്, നടി, നിർമ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു. ലോകത്തിൽ ഏറ്റവുമധികം ഗാനങ്ങൾ റിക്കാർഡു ചെയ്ത് ഗിന്നസ് ബുക്കിൽ പ്രവേശിച്ച ഗായകരിൽ ഒരാളാണ് ലതാ മങ്കേഷ്കർ മലയാളം ഉൾപ്പെടെ ഇന്ത്യയിലെ മിക്ക ഭാഷകളിലും അവർ പാടിയിട്ടുണ്ട്.
ഏഴ് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞു നിന്ന ലതാ മങ്കേഷ്കറിനെ പത്മഭൂഷൺ (1969), ദാദാസാഹേബ് ഫാൽക്കെ അവാർഡ് (1989), മഹാരാഷ്ട്ര ഭൂഷൺ അവാർഡ് (1998), രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്, ഭാരതരത്ന (2001) എന്നിവയടക്കം അസംഖ്യം അവാർഡുകൾ എന്നിവ തേടിയെത്തി. 1999 നവംബറിൽ ലതാമങ്കേഷ്ക്കറെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തു. പുതിയ ഗായകരുടെ വളർച്ചയ്ക്കു കളമൊരുക്കാൻ 1992 മുതൽ ലത ഗാനരംഗത്തുനിന്ന് ഭാഗികമായി പിൻവാങ്ങിയിരുന്നു.
Comments