മുംബൈ: അഹമ്മദാബാദിൽ നിന്നുള്ള പുതിയ ഐപിഎൽ ടീമിനും പേരായി. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന അഹമ്മദാബാദിൽ നിന്നുള്ള ടീമിന് ‘ ഗുജറാത്ത് ടൈറ്റൻസ് എന്നാണ് പേരിട്ടിരിക്കുന്നത്.
കെഎൽ രാഹുലിന്റെ നേതൃത്വത്തിലിറങ്ങുന്ന ലക്നൗ ആസ്ഥാനമാക്കിയുള്ള ടീമിന് നേരത്തെ ലക്നൗ സൂപ്പർ ജയന്റ്സ് എന്ന് പേര് നൽകിയിരുന്നു. ഇതോടെ എല്ലാ ടീമുകളും ഐപിഎൽ മെഗാലേലത്തിന് തയ്യാറായി. ഈ ആഴ്ച ബെംഗളൂരുവിലാണ് താരലേലം നടക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിന്റെ പേര് പ്രഖ്യാപിച്ചത്.
5625 കോടി രൂപ മുടക്കിയാണ് പുതിയ ഐപിഎൽ ടീമുകളെ സ്വന്തമാക്കാനുള്ള ഐപിഎൽ ലേലത്തിൽ സിവിസി ഗ്രൂപ്പ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിനെ സ്വന്തമാക്കിയത്.
Comments