പാലക്കാട് : മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സേനയ്‌ക്കും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായ മറ്റ് വിഭാഗങ്ങൾക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം നന്ദി അറിയിച്ചത്. ബാബുവിന് ആവശ്യമായ ചികിത്സ നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് നിന്നും ആശ്വാസകരമായ വാർത്തയാണ് പുറത്തുവരുന്നത്. മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷപ്പെടുത്തി. നാടൊന്നാകെ ആഗ്രഹിച്ച കാര്യമായിരുന്നു ഇത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്ററിലെ സൈനികർ. വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവർക്ക് നന്ദി പറയുന്നു.
കേരള പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ, എൻഡിആർഎഫ്, വനംവകുപ്പ്, ജില്ലാ ഭരണ സംവിധാനം, മെഡിക്കൽ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്കായി സജീവമായി രംഗത്ത് ഉണ്ടായി. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണഭാരത ഏരിയ ജിഒസി ലഫ്റ്റനന്റ് ജനറൽ എ അരുണിനെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
















Comments