ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കൊറോണ കണക്കുകളിൽ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം 70,000ത്തിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
4.44 ശതമാനമാണ് നിലവിൽ രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,882 പേർ രോഗമുക്തരായി. നിലവിൽ 7,90,789 പേരാണ് വിവിധയിടങ്ങളിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ 1.86 ശതമാനമാണ് ഇത്. രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നു എന്നത് രാജ്യത്തിന് കൂടുതൽ ആശ്വാസകരമാകുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 1,241 മരണങ്ങൾ കൊറോണയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,06,520 ആയി. കൊറോണ പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 1,71,28,19,947 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തിരിക്കുന്നത്.
Comments