പത്തനംതിട്ട : അടൂരിൽ സിപിഎം പ്രവർത്തകന് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പന്നിവേലിക്കര ബ്രാഞ്ച് അംഗമായ സന്തോഷിന് നേരെ പാർട്ടി പ്രവർത്തകർ ആക്രമണം നടത്തിയത്. വഴി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.
സന്തോഷിന്റെ പേരിലുള്ള വസ്തുവിന്റെ ഒരു ഭാഗം അയൽവാസി വെട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിക്കുന്നത്. വിഷയത്തിൽ സിപിഎം ഇടപെട്ട് രാത്രിയുടെ മറവിൽ സന്തോഷിന്റെ വസ്തു കയ്യേറി മതിൽ നിർമ്മിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് സന്തോഷിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സന്തോഷിന്റെ പ്രായമായ അമ്മയെയും സിപിഎം ഗുണ്ടകൾ മർദ്ദിച്ചു.
സിഐടിയു പ്രവർത്തകൻ കൂടിയാണ് ആക്രമണത്തിനിരയായ സന്തോഷ്. വസ്തു തർക്കം സംബന്ധിച്ച കേസ് കോടതിയിൽ നിക്കുമ്പോഴാണ് സിപിഎം പ്രവർത്തകരുടെ ആക്രമണം.
പാർട്ടി പ്രവർത്തകർ സന്തോഷിന്റെ കൃഷികൾ നശിപ്പിക്കുകയും കന്നുകാലികൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.
Comments