10,000 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണൽ; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി അടൽ ടണൽ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10,000 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണൽ; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി അടൽ ടണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണലെന്ന നേട്ടത്തോടെ ‘വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ’ ഇടം നേടി അടൽ ടണൽ. മണാലിയെ ലഹൗൾ-സ്പിതിയുമായി ബന്ധിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയമാണിത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ലെഫ്.ജനറൽ രാജീവ് ചൗധരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബിആർഒയുടെ പ്രവർത്തന മികവിന് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം അദ്ദേഹം വ്യക്തമാക്കി. അസാധാരണമായ റെക്കോർഡുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകുകയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് യുകെ ചെയ്യുന്നത്.

2020 ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചത്. മണാലി-ലേ ഹൈവേയിലാണ് അടൽ ടണൽ സ്ഥിതി ചെയ്യുന്നത്. 9.02 കിലോമീറ്റർ നീളമാണ് ഇൗ ടണലിനുള്ളത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും അതീവ ദുർഘടമായ കാലാവസ്ഥയേയും അതിജീവിച്ചാണ് ടണലിന്റെ നിർമ്മാണം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയുടെ ബഹുമാനാർത്ഥമാണ് ടണലിന് അടൽ ടണൽ എന്ന പേര് നൽകിയത്.

തുരങ്കം നിർമ്മിക്കുന്നതിന് മുൻപ് ശൈത്യകാലങ്ങളിൽ ഹൈവേ അടച്ചിടുമായിരുന്നു. ലഹൗൾ-സ്പിതി മേഖലകൾ ഇതോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഒറ്റപെടും. എന്നാൽ ടണൽ നിർമ്മിച്ചതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി. മണാലിക്കും സർച്ചുവിനുമിടയിലുള്ള 46 കിലോമീറ്റർ ദൂരമാണ് ടണൽ വന്നതോടെ കുറയ്‌ക്കാനായത്. യാത്രാ സമയവും നാല് മുതൽ അഞ്ച് മണിക്കൂർ വരെ കുറയ്‌ക്കാൻ സാധിച്ചു. മണാലി-ലേ പാതയിൽ ഏതു കാലാവസ്ഥയിലും സഞ്ചരിക്കാനും ഇപ്പോൾ സാധിക്കും.

Tags: atal tunnel000 Feet
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies