തൃശ്ശൂർ : രക്ഷപ്പെട്ട വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഷെഹീൻ ആണ് പിടിയിലായത്. നാട്ടുകാർ പിടികൂടി ഷെഹീനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഉച്ചയോടെയാണ് ഇയാൾ പോലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. പോക്‌സോ കേസ് പ്രതിയായ ഷെഹീനെ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇതിന് പിന്നാലെ ഷെഹീനിന്റെ ഫോട്ടോ സഹിതം മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. രക്ഷപ്പെടുന്നതിനിടെ ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ പിടികൂടുകയായിരുന്നു. വെളപ്പായയിൽ നിന്നാണ് ഇയാളെ നാട്ടുകാർ പിടികൂടിയത്.
Comments