തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്ന് തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
ഉച്ചയോടെയായിരുന്നു സംഭവം. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു തീവണ്ടി പാളം തെറ്റിയത്. തൃശ്ശൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു തീവണ്ടി.
തീവണ്ടി പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും മറ്റ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ചരക്ക് തീവണ്ടി റെയിൽ പാളത്തിൽ നിന്നും നീക്കി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Comments