വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് നിർബന്ധമായും ഹിജാബ് ധരിക്കണം ; വിവാദങ്ങൾക്കിടയിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഭോപ്പാൽ ഖാസി

Published by
Janam Web Desk

ഭോപ്പാൽ : ഇസ്ലാം മതം പിന്തുടരുന്ന എല്ലാ സ്ത്രീകളും വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് മുമ്പ് ബുർഖയും ഹിജാബും ധരിക്കണമെന്ന് ഭോപ്പാൽ നഗരത്തിലെ ഖാസി സയ്യിദ് മുഷ്താഖ് അലി നദ്വി . ‘ ഹിജാബ് ധരിക്കുന്നതിൽ എന്തെങ്കിലും മടിയുണ്ടെങ്കിലും അത് പാലിക്കണം . അള്ളാഹുവിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലാണ് സ്ത്രീയുടെ അഭിമാനം. ജുമുഅ നമസ്‌കാരത്തിന് മുമ്പ് നമ്മൾ ഇത് പറയേണ്ടതുണ്ട്, കാരണം ചില സഹോദരിമാരും പെൺമക്കളും ഇത് പരിപാലിക്കുന്നു. ചിലർ ഇത് ചെയുന്നില്ല ഈ സന്ദേശം എല്ലാവരിലും എത്തിക്കണമെന്നും ‘ ഖാസി എല്ലാ പള്ളികൾക്കും അയച്ച സന്ദേശത്തിൽ പറയുന്നു.

ഹിജാബുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന തരത്തിലുള്ള ചർച്ചകളും കോലാഹലങ്ങളും ആവശ്യമില്ലാത്തതാണെന്ന് ഖാസി നേരത്തെ പറഞ്ഞിരുന്നു. എല്ലാ മതവിശ്വാസികൾക്കും മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഹിജാബിനെക്കുറിച്ചോ ബുർഖയെക്കുറിച്ചോ പ്രത്യേകം തർക്കിക്കേണ്ടതോ നിയമങ്ങളും നിയന്ത്രണങ്ങളും പ്രയോഗിക്കേണ്ട കാര്യമോ ഇല്ല . ഈ വിഷയത്തിൽ ക്ഷമയും ഐക്യവും നിലനിർത്താൻ ഖാസി ഭോപ്പാലിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

നമ്മുടെ സംസ്ഥാനത്ത് വിദ്വേഷത്തിനു സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വികാരം അനുസരിച്ചാണ് സർക്കാർ തീരുമാനങ്ങളും കൈക്കൊള്ളുന്നത്.

ഹിജാബിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ട രീതികൾ വിശദീകരിക്കാൻ മുസ്ലീം സമുദായത്തോട് പ്രത്യേക പ്രസ്താവന ഇറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖാസി പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ മതത്തെക്കുറിച്ചും അതിന്റെ സംവിധാനങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും വിവരങ്ങൾ ഉണ്ടെന്നും എന്നാൽ ഇടയ്‌ക്കിടെ അത് ഓർമ്മിപ്പിക്കുകയും ആവർത്തിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

.

Share
Leave a Comment