റായ്പൂർ : ഛത്തീസ്ഗഡിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിന്ന് കമ്യൂണിസ്റ്റ് ഭീകരർ. പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്ന എൻജിനീയറെയും, മേസ്തിരിയെയും തട്ടിക്കൊണ്ടുപോയി. ബിജാപൂർ ജില്ലയിലാണ് സംഭവം.
എൻജിനീയർ അശോക് പവാറിനെയും പ്രദേശവാസിയായ മേസ്തിരിയെയുമാണ് ഭീകരർ കടത്തിക്കൊണ്ടുപോയത്. രാത്രിയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകരർ ഇരുവരെയും വാഹനത്തിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ചവരെ ഇവർ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മറ്റ് മേസ്തിരികളെയും ഇവർ വാഹനത്തിൽ കയറ്റിയെങ്കിലും പാതിവഴിയിൽവെച്ച് അവരെ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ ഇരുവർക്കുമായുള്ള അന്വേഷണം തുടരുകയാണ്.
ബിജാപൂരിനെയും, നരയൻപൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് ഇന്ദ്രാവതി നദിയ്‌ക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ തന്നെ തൊഴിലാളികൾക്കും എൻജിനീയർമാർക്കും കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി ഉയർന്നിരുന്നു. പാലത്തിന്റെ നിർമ്മാണം അവസാനിപ്പിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. എന്നാൽ ഇത് വകവയ്‌ക്കാതെ അശോക് പവാറിന്റെ നേതൃത്വത്തിലുള്ള സംഘം നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചത്.
















Comments