പത്തനംതിട്ട : ബന്ധുവിനെ ട്രെയിൻ കയറ്റി വിടാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ടു മരിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ആണ് അപകടം നടന്നത്. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശി അനു ഓമനക്കുട്ടൻ ( 32 ) ആണ് മരിച്ചത്.
രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്സ്പ്രസിന് അടിയിലേക്കാണ് വീണത്. ബന്ധുവിനെ ട്രെയിൻ കയറ്റിവിടാൻ എത്തിയതായിരുന്നു യുവതി. അതിനിടെ കാല് തെറ്റി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.
Comments