ഒട്ടാവാ: കൊറോണ നിയമങ്ങള്‍ക്കെതിരെ ഒന്റാറിയോയിലെ അംബാസഡര്‍ പാലത്തില്‍ ട്രക്കറുകള്‍ നിരത്തിയുള്ള പ്രതിഷേധക്കാരുടെ തടസ്സങ്ങള്‍ പൊലീസ് നീക്കിത്തുടങ്ങി. അതെ സമയം ഒട്ടാവ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധമേഖലകളില്‍ ട്രക്കര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. അതിര്‍ത്തി കടക്കുന്ന ഡ്രൈവര്‍മാര്‍ക്കുള്ള വാക്സിനേഷന്, ക്വാറന്റൈന് ഉത്തരവിനെ എതിര്‍ത്ത് കനേഡിയന്‍ ട്രക്കര്‍മാരാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഫ്രീഡം കോണ്‍വോയ് എന്ന പേരിലാണ ട്രക്കര്‍മാരുടെ പ്രതിഷേധം.
അതിര്‍ത്തി ക്രോസിംഗ് തടയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രകടനക്കാരെ ബോധ്യപ്പെടുത്താന്‍’ വിന്‍ഡ്സര്‍ പോലീസ് നോട്ടീസ് പുറത്തിറക്കി. അതിര്‍ത്തി തടഞ്ഞാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും യുഎസില്‍ പ്രവേശിക്കുന്നത് ബുദ്ധി മുട്ടാവുമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പൊലീസിന് പുല്ലുവില കല്‍പ്പിച്ച് ജനക്കൂട്ടം ഉത്തരവ് ലംഘിച്ച് പാലം ഉപരോധം് തുടര്‍ന്നു. പ്രതിഷേധക്കാരോട് നിയമപരമായും സമാധാനപരമായുംപ്രവര്ത്തിക്കാന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തിന്റെ തലസ്ഥാനമായ ഒട്ടാവയില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം തുടരുകയാണ്. അതിര്‍ത്തി ഉപരോധത്തെക്കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. പ്രതിദിനം 1.7 ബില്യണ്‍ ഡോളര്‍ യുഎസ്-കാനഡ വാര്‍ഷിക വ്യാപാരത്തിന്റെ ഏകദേശം 25% നഷ്ടത്തിലായി. പാലം ഉപരോധം കാര്‍ നിിര്മ്മാണ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഉപരോധത്തെ തുടര്‍ന്നുണ്ടായ പാര്‍ട്സ് ക്ഷാമം കാരണം ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, ടൊയോട്ട, ഹോണ്ട പ്ലാന്റുകള്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാനും വര്‍ക്ക് ഷിഫ്റ്റുകള്‍ റദ്ദാക്കാനും നിര്‍ബന്ധിതരായി.
തുടര്‍ന്നു പ്രതിസന്ധിയിലാക്കി
Comments