കൊച്ചി: തൃപ്പൂണിത്തുറയെ തൊടാനൊരുങ്ങി കൊച്ചി മെട്രോ. എറണാകുത്തേക്കുള്ള പ്രധാന സബർബൻ ഹബ്ബായ തൃപ്പൂണിത്തുറയിലേക്ക് മെട്രോ പാത നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ ഞായർ, തിങ്കൾ ദിവസങ്ങളിൽ പേട്ട-എസ്.എൻ ജംഗ്ഷൻ മെട്രോ റെയിൽ പാതയുടെ ട്രയൽ റൺ നടക്കുമെന്ന് അധികൃതർ അറിയിച്ചു. അർദ്ധരാത്രിയാണ് പരീക്ഷണയോട്ടം നടക്കുക.
പാതയുടെ ആദ്യഘട്ട നിർമാണം നടത്തിയിരുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് പാത നിർമാണം ആരംഭിച്ചത്. കൊറോണയെ തുടർന്നുള്ള ലോക്ക്ഡൗണിൽ പ്രോട്ടോകോൾ പാലിച്ച് സമയബന്ധിതമായാണ് നിർമാണം നടന്നിരുന്നത്. പൈലിംഗ് നടത്തി 27 മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കി.
453 കോടി രൂപയാണ് ആകെ നിർമാണ ചിലവ്. സ്റ്റേഷൻ നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ഇതിനോടകം ചിലവഴിച്ചു. മെട്രോ പാത എസ്.എൻ ജംഗ്ഷൻ വരെ എത്തുന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 22ൽ നിന്ന് 24 ആയി ഉയരും.
Comments