രണ്ട് മോഡലുകൾ മരിച്ചിട്ടും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ല; അതൃപ്തി പ്രകടിപ്പിച്ച് അൻസി കബീറിന്റെ കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് മോഡലുകൾ മരിച്ചിട്ടും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ല; അതൃപ്തി പ്രകടിപ്പിച്ച് അൻസി കബീറിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 10:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുൻ മിസ്സ് കേരള അൻസി കബീറിന്റെ മരണത്തെ സംബന്ധിച്ച് പോലീസ് നടത്തുന്ന അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. അഭിഭാഷകനുമായി ആലോചിച്ചശേഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കാര്യം തീരുമാനിക്കുമെന്നും കുടുംബം അറിയിച്ചു. കേസിൽ ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ് ചുമത്തിയ സാഹചര്യത്തിലാണ് കുടുംബം പ്രതികരണവുമായി രംഗത്തെത്തിയത്.

സാധാരണ വാഹന അപകടമാണെന്നാണ് ആദ്യം കരുതിയതെന്നും ഹോട്ടലുടമയ്‌ക്കും സുഹൃത്തുക്കൾക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾ കേൾക്കുമ്പോൾ ആസൂത്രിതമെന്ന് മനസ്സിലായതായും അൻസിയുടെ കുടുംബം പറയുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവറും ആദ്യം അപകടസ്ഥലത്തെത്തിയവരുമെല്ലാം അപരിചിതരാണ്. ഹോട്ടലുടമയെ പിന്തുണയ്‌ക്കുന്ന രീതിയിലാണ് ഡ്രൈവർ സംസാരിക്കുന്നത് ഇതെല്ലാം കൂടിച്ചേർന്നപ്പോഴാണ് വെറും അപകടമരണമല്ലെന്ന് ബോധ്യമായതെന്നും കുടുംബം പറയുന്നു.

രണ്ട് മോഡലുകൾ മരിച്ചിട്ടും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് രണ്ടാഴ്ച മുൻപ് പോലീസ് പറഞ്ഞത്. എന്നാൽ അന്വേഷണ സംഘം പറയുന്നതിലെല്ലാം പൊരുത്തക്കേടുണ്ടെന്നാണ് കുടുംബം വാദിക്കുന്നത്.

കഴിഞ്ഞ വർഷം നവംബർ ഒന്നിന്നാണ് അൻസി കബീർ, മിസ്സ് കേരള റണ്ണറപ്പ് അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിക് എന്നിവർ വാഹനാപകടത്തിൽ മരിച്ചത്. ഇത് വെറുമൊരു അപകടമരണമല്ലെന്നും, ആസൂത്രിതമാണെന്നും ആണ് അൻസിയുടെ കുടുംബം പറയുന്നത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് അൻസിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

Tags: models deathKochi models death caseroy vayalattu
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies