പാലക്കാട്: കള്ളനെ പേടിച്ച് അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. പാലക്കാട് കപ്പൂർ കൊള്ളന്നൂർ കൂവപ്പടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
വീടിന്റെ പൂട്ടോ വാതിലുകളോ തകർത്തിട്ടില്ല. ഒരാഴ്ച മുൻപുവരെ സ്വർണാഭരണങ്ങൾ സുരക്ഷിതമായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വീടിന്റെ വാതിൽ ചാരിയിട്ടതോ തുറന്നിട്ടതോ ആയ സമയത്ത് മോഷ്ടാവ് അകത്തുകടന്നതാകാമെന്നാണ് സംശയം. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.














