ന്യൂഡൽഹി:ജംഗ്ഫുഡ് ഭീമൻ കെഎഫ്‌സി, കശ്മീർ വിഘടനവാദത്തിന് ആശംസ അറിയിച്ച് പുലിവാൽ പിടിച്ചതിന് പിന്നാലെ മാപ്പപേക്ഷയുമായി എത്തിയിരുന്നു രാജ്യത്തുടനീളം കെഎഫ്‌സിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് മാപ്പ് പറഞ്ഞ് എത്തിയത്. ഇപ്പോഴിതാ കെഎഫ്‌സി സ്റ്റോറിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് ശ്രദ്ധനേടുകയാണ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറയുന്ന ബോർഡാണ് കെഎഫ്‌സി സ്റ്റോറിന് മുന്നിൽ വെച്ചിരിക്കുന്നത്.
‘കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, പാക് അധീന കശ്മീരും ഇന്ത്യയുടേത് തന്നെ’ എന്നാണ് ബോർഡിലെ വാചകം. നിരവധി പേർ കെഎഫ്‌സിയുടെ ബോർഡ് ഷെയർ ചെയ്തിട്ടുണ്ട്. കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ കശ്മീരിനെ ഇന്ത്യയിൽ നിന്നും വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നമുക്ക് ഓർമ്മിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണ നൽകാം’ എന്നായിരുന്നു പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റ്.
ഹ്യൂണ്ടായിയുടെ പോസ്റ്റിന് പിന്നാലെയാണ് കെഎഫ്‌സിയും പാകിസ്താന് അനുകൂലമായ പോസ്റ്റുമായി എത്തിയത്. ‘കശ്മീർ സോളിഡാരിറ്റി ഡേയ്‌ക്കൊപ്പം നിൽക്കുന്നു , അവർക്കും സ്വാതന്ത്ര്യം വേണം ‘ എന്നായിരുന്നു കെഎഫ്‌സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വിവാദമാവുകയും ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്ന് ഇത്തരക്കാർക്കെതിരെ ജനങ്ങൾ നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ കെഎഫ്‌സിയും ഹ്യൂണ്ടായിയും പോസ്റ്റ് പിൻവലിക്കുകയും ഖേദപ്രകടനം നടത്തുകയുമായിരുന്നു. ഞങ്ങൾ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാൻ സന്നിദ്ധരാണെന്നുമാണ് കെഎഫ്‌സി മാപ്പപേക്ഷയിൽ പറഞ്ഞിരുന്നത്.
ഹ്യൂണ്ടായിക്കെതിരെ ബോയ്‌കോട്ട് ക്യാമ്പെയിൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പാകിസ്താനെ അനുകൂലിച്ച ഹ്യൂണ്ടായി വിഷയത്തിൽ കേന്ദ്രസർക്കാരും ഇടപെട്ടിരുന്നു. സംഭവത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടുകയായിരുന്നു. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസിഡറെ നേരിട്ട് വിളിച്ച് താക്കീത് നൽകുകയാണ് ചെയ്തത്. പിന്നാലെ സോഷ്യൽമീഡിയയിലൂടെ നിലപാട് അറിയിച്ച് പ്രമുഖ ബ്രാൻഡുകളെല്ലാവരും തന്നെ എത്തി.
















Comments