കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, പാക് അധീന കശ്മീരും ഇന്ത്യയുടേത് തന്നെ: ബോർഡ് വെച്ച് കെഎഫ്‌സി
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, പാക് അധീന കശ്മീരും ഇന്ത്യയുടേത് തന്നെ: ബോർഡ് വെച്ച് കെഎഫ്‌സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 07:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ജംഗ്ഫുഡ് ഭീമൻ കെഎഫ്‌സി, കശ്മീർ വിഘടനവാദത്തിന് ആശംസ അറിയിച്ച് പുലിവാൽ പിടിച്ചതിന് പിന്നാലെ  മാപ്പപേക്ഷയുമായി എത്തിയിരുന്നു രാജ്യത്തുടനീളം കെഎഫ്‌സിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് മാപ്പ് പറഞ്ഞ് എത്തിയത്. ഇപ്പോഴിതാ കെഎഫ്‌സി സ്റ്റോറിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് ശ്രദ്ധനേടുകയാണ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറയുന്ന ബോർഡാണ് കെഎഫ്‌സി സ്റ്റോറിന് മുന്നിൽ വെച്ചിരിക്കുന്നത്.

‘കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, പാക് അധീന കശ്മീരും ഇന്ത്യയുടേത് തന്നെ’ എന്നാണ് ബോർഡിലെ വാചകം. നിരവധി പേർ കെഎഫ്‌സിയുടെ ബോർഡ് ഷെയർ ചെയ്തിട്ടുണ്ട്. കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ കശ്മീരിനെ ഇന്ത്യയിൽ നിന്നും വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നമുക്ക് ഓർമ്മിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണ നൽകാം’ എന്നായിരുന്നു പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റ്.

ഹ്യൂണ്ടായിയുടെ പോസ്റ്റിന് പിന്നാലെയാണ് കെഎഫ്‌സിയും പാകിസ്താന് അനുകൂലമായ പോസ്റ്റുമായി എത്തിയത്. ‘കശ്മീർ സോളിഡാരിറ്റി ഡേയ്‌ക്കൊപ്പം നിൽക്കുന്നു , അവർക്കും സ്വാതന്ത്ര്യം വേണം ‘ എന്നായിരുന്നു കെഎഫ്‌സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വിവാദമാവുകയും ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്ന് ഇത്തരക്കാർക്കെതിരെ ജനങ്ങൾ നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ കെഎഫ്‌സിയും ഹ്യൂണ്ടായിയും പോസ്റ്റ് പിൻവലിക്കുകയും ഖേദപ്രകടനം നടത്തുകയുമായിരുന്നു. ഞങ്ങൾ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാൻ സന്നിദ്ധരാണെന്നുമാണ് കെഎഫ്‌സി മാപ്പപേക്ഷയിൽ പറഞ്ഞിരുന്നത്.

ഹ്യൂണ്ടായിക്കെതിരെ ബോയ്‌കോട്ട് ക്യാമ്പെയിൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പാകിസ്താനെ അനുകൂലിച്ച ഹ്യൂണ്ടായി വിഷയത്തിൽ കേന്ദ്രസർക്കാരും ഇടപെട്ടിരുന്നു. സംഭവത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടുകയായിരുന്നു. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസിഡറെ നേരിട്ട് വിളിച്ച് താക്കീത് നൽകുകയാണ് ചെയ്തത്. പിന്നാലെ സോഷ്യൽമീഡിയയിലൂടെ നിലപാട് അറിയിച്ച് പ്രമുഖ ബ്രാൻഡുകളെല്ലാവരും തന്നെ എത്തി.

Tags: KashmirKFC
Share
Tweet
SendShare

More News from this section

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies